നമ്മുടെ ഭൂമിയുടെ ഘടന പരിശോധിച്ചാൽഅതിന് മൂന്നു പാളികൾ ഉള്ളതായി കാണാം: ക്രെസ്റ്റ് , മാന്റിൽ, കോർ . ഇതിൽ രണ്ടാമത്തെ പാളിയായ മാന്റിലിൽ ആണ് വജ്രം രൂപംകൊള്ളുന്നത്. മുഴുവൻ മാന്റിലും ഏകദേശം 2,900 കിലോമീറ്റർ കട്ടിയുള്ളതാണ്. മാന്റിലിലെ തീവ്രമായ സമ്മർദ്ദവും ചൂടും കാർബൺ നിക്ഷേപത്തെ തിളങ്ങുന്ന വജ്രങ്ങളാക്കി മാറ്റുന്നു. പ്രകൃതിവജ്രങ്ങളുടെ (natural diamonds ) രൂപവത്കരണത്തിന് വളരെ ഉയർന്ന താപനിലയും സമ്മർദ്ദവും ആവശ്യമാണ്. ഭൂമിയുടെ മാന്റിലിന്റെ ഉപരിതലത്തിൽ നിന്ന് 150 കിലോമീറ്റർ അല്ലെങ്കിൽ അതിൽ താഴെയുള്ള പരിമിതമായ മേഖലകളിലാണ് ഈ അവസ്ഥകൾ ഉണ്ടാകുന്നത്. താപനില കുറഞ്ഞത് 1050 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വജ്ര രൂപീകരണത്തിനും സ്ഥിരതയ്ക്കുമുള്ള നിർണായക താപനില-സമ്മർദ്ദ അന്തരീക്ഷം ഭൂമിയില്‍ എല്ലായിടത്തും കാണില്ല. പകരം കോണ്ടിനെന്റൽ പ്ലേറ്റുകളുടെ സുസ്ഥിരമായ ഇന്റീരിയറിന് താഴെയുള്ള മാന്റിലിൽ ആണ് പ്രധാനമായും ഇത് കാണപ്പെടുന്നത്. ചില വജ്രങ്ങൾ മാന്റില്‍ സംക്രമണ മേഖല (Mantle transition zone) മുതൽ ലോവർമാന്റിൽ വരെയുള്ള വിവിധ ആഴങ്ങളിൽനിന്ന് ഉത്ഭവിച്ചതായി കണക്കാക്കപ്പെടുന്നു. മാന്റിലിൽ നിന്ന് (>150 കിലോമീറ്റർ) ഉത്ഭവിച്ചതും ആഴത്തിലുള്ള മാഗ്മകളെപ്രതിനിധീകരിക്കുന്നതുമായ ആഗ്നേയശിലകളാണ് കിംബർലൈറ്റുകൾ (Kimberlites).
ഭൂമിയുടെ എല്ലാ വാണിജ്യ വജ്ര നിക്ഷേപങ്ങളിലെയും വജ്രങ്ങൾ മാന്റിലിൽ രൂപംകൊണ്ടതാണെന്നും ആഴത്തിലുള്ള ഉറവിട അഗ്നിപർവ്വത സ്‌ഫോടനങ്ങളിലൂടെ ഉപരിതലത്തിലേക്ക് എത്തിയതാണെന്നും ജിയോളജി പഠനങ്ങള്‍ പറയുന്നത്. അഗ്നിപര്‍വത സ്‌ഫോടനങ്ങൾ കിംബർലൈറ്റ്, ലാംപ്രോയിറ്റ് പൈപ്പുകൾ ഉത്പാദിപ്പിക്കുന്നു, അവ വജ്രങ്ങൾ സഹിതം ഉപരിതലത്തിലേക്ക് എത്തുന്നു.
ലൂക്കയിൽ പ്രസിദ്ദീകരിച്ച വജ്രം – മാന്റിലിൽ നിന്നുള്ള അതിഥി ലേഖനം വായിക്കാം
വജ്രം ഉണ്ടാകുന്നതെങ്ങനെ – വീഡിയോ കാണാം