ഡോ. അരുൺ കെ. ശ്രീധർ (enior Geologist, Geological Survey of India, Bangalore) ഉത്തരം നൽകുന്നു.
ഇപ്പോൾ സൗദി അറേബ്യ ഉള്ള ഭാഗം അക്കാലത്തു ടെത്തിസ് സമുദ്രത്തിനു അടിയിലായിരുന്നു. ധാരാളം സമുദ്ര ജീവികൾ അവിടെ പാർത്തിരുന്നു. ധാരാളം നദികൾ പോഷകങ്ങൾ വഹിച്ചുകൊണ്ട് അവിടേക്കു വന്നിരുന്നു. അവിടം അപ്പോൾ മരുഭൂമി അല്ലായിരുന്നു. സമുദ്ര ജീവികൾ ചത്തു മണ്ണടിഞ്ഞു. ചത്ത് മണ്ണടിഞ്ഞ ജീവജാലങ്ങൾ ദശലക്ഷകണക്കിന് വർഷങ്ങൾക്കു ശേഷം എണ്ണ നിക്ഷേപങ്ങൾ ആയി മാറ്റപ്പെട്ടു.
ഏകദേശം 200 ദശലക്ഷം വർഷമായപ്പോഴേക്കും മഹാഭൂഖണ്ഡമായ പാഞ്ചിയ തകരാൻ തുടങ്ങി. ഇന്ത്യയും സൗദി അറേബ്യ ഉൾപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡവും വടക്കോട്ടു നീങ്ങാൻ തുടങ്ങി. ഏകദേശം 30 ദശലക്ഷം വർഷക്കാലം സൗദി അറേബ്യ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. 30 ദശലക്ഷം വർഷങ്ങൾക്കു ശേഷം അറേബ്യൻ പ്ളേറ്റ്, ആഫ്രിക്കൻ പ്ളേറ്റിൽ നിന്ന് വേർപെടാൻ ആരംഭിച്ചു. തത്ഫലമായി ചെങ്കടലും, ഏദൻ ഉൾക്കടലും സൃഷിടിക്കപ്പെട്ടു. വടക്കോട്ടു നീങ്ങിയ അറേബ്യൻ പ്ളേറ്റ് യുറേഷ്യൻ പ്ളേറ്റുമായി കൂട്ടിയിടിക്കുവാൻ തുടങ്ങി.തത്ഫലമായി സർഗോസ് പർവ്വതനിരകൾ സൃഷ്ടിക്കപ്പെട്ടു. സർഗോസ് പർവ്വതനിരകൾ തെക്കുപടിഞ്ഞാറൻ ഇറാനിലാണ് കാണപ്പെടുന്നത്. സർഗോസ് പർവ്വതനിരകൾ ഉണ്ടായതിന്റെ ഫലമായി ടെത്തിസ് സമുദ്രം അടക്കപ്പെട്ടു, ധാരാളം oil trap-കൾ രൂപീകൃതമായി. ഈ oil trap-കളിലാണ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപങ്ങൾ കാണപ്പെടുന്നത്.
പിന്നീട് ഗൾഫ് രാജ്യങ്ങൾ മരുഭൂമിയായി മാറ്റപ്പെട്ടു. ഇത് നിരവധി ഘടകങ്ങൾ മൂലമാണ് സംഭവിച്ചത്. അതിൽ ആദ്യത്തേത് സർഗോസ് പർവ്വതനിരകളുടെ ഉത്ഭവമാണ്. സർഗോസ് പർവ്വതനിരകൾ സൃഷ്ടിക്കപ്പെട്ടപ്പോൾ ഉണ്ടായ മഴ നിഴൽ പ്രതിഭാസം (rain shadow effect) മൂലമാണ് ഗൾഫ് രാജ്യങ്ങൾ മരുഭൂമിയായി മാറ്റപ്പെട്ടത്. മെഡിറ്ററേനിയൻ കടലിൽ നിന്നും പേർഷ്യൻ ഉൾക്കടലിൽ നിന്നും ഉയരുന്ന നീരാവി സർഗോസ് പർവ്വതനിരകളുടെ പടിഞ്ഞാറ് ഭാഗത്തു അതായത് Iran-ഉം Iraq-ഉം പടിഞ്ഞാറൻ പ്രേദേശങ്ങളിൽ കനത്ത മഴ പെയ്യിക്കുന്നു. തുടർന്ന് ഈർപ്പം നഷ്ടപ്പെടുന്ന മേഘങ്ങൾ സർഗോസ് പർവ്വതനിരകളുടെ പടിഞ്ഞാറു ഭാഗത്തു എത്തുമ്പോൾ അതായത് ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ മഴ പെയ്യിക്കാൻ ശേഷി ഇല്ലാതായി മാറുന്നു. ഈ പ്രതിഭാസത്തെ rain shadow effect എന്ന് വിളിക്കുന്നു. രണ്ടാമത്തേത് ആണ് Sahara മരുഭൂമിയുടെ സാന്നിധ്യം. ഗൾഫ് രാജ്യങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന സഹാറ മരുഭൂമിയിൽ നിന്നും വരുന്ന ഉഷ്ണക്കാറ്റ് ഗൾഫ് രാജ്യങ്ങളിൽ വരണ്ട കാലാവസ്ഥ സൃഷ്ടിക്കുന്നു. മൂന്നാമത്തെ കാരണം ഗൾഫ് രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ high pressure മേഖലയിൽ ആണ് എന്നുള്ളതാണ്. ഇതുമൂലം ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ മഴ അനുഭവപ്പെടുന്നു.
അധിക വായനയ്ക്ക് - അങ്ങനെ വൻകരകളുണ്ടായി, LUCA @ School ൽ നിന്നും