ഉരുളക്കിഴങ്ങ് പുഴുങ്ങിയത് സ്പൂൺ കൊണ്ട് ഉടച്ചാൽ തരുതരാ ഉള്ള പേസ്റ്റ് ആകുന്നു..മിക്സിയിൽ അടിച്ചാൽ ഒരുതരം പശയുള്ള കുഴമ്പ് ആകുന്നു. എന്തുകൊണ്ടാണിത് ?


ഉത്തരം

സ്റ്റാർച്ച് ആണ് ഇവിടെ വില്ലൻ. ഉരുളക്കിഴങ്ങ്  കോശങ്ങളിൽ  ധാരാളം സ്റ്റാർച്ച് ഉണ്ട്. സ്പൂൺ വച്ച് ഉടച്ചാൽ ഉരുളക്കിഴങ്ങിലെ കോശങ്ങൾ അധികം പൊട്ടാതെ സ്റ്റാർച്ച് തന്മാത്രകൾ കോശത്തിനകത്ത് തന്നെയിരിക്കും. എന്നാൽ മിക്സിയിൽ അരയ്ക്കുമ്പോൾ കോശഭിത്തികൾ പൊട്ടി സ്റ്റാർച്ച് വെളിയിൽ വരുകയും മിക്സിയുടെ ബ്ലേഡിനടുത്തുള്ള കൂടിയ ചൂടിൽ അത് പാചകം ചെയ്യപ്പെട്ട് വെള്ളത്തിൽ കലങ്ങി ഒരു പശ ഉണ്ടാകുകയും ചെയ്യും. 




പാചക ടിപ്സ് - ഉരുളക്കിഴങ്ങ് ഉടയ്ക്കുമ്പോൾ അല്പം വെണ്ണയോ നെയ്യോ ചേർക്കുക. അത് ഉരുളക്കിഴങ്ങ് കോശങ്ങളിൽ ഒരു കോട്ടിങ് ഉണ്ടാക്കുകയും സ്റ്റാർച്ച് ഒട്ടും വെളിയിൽ വരാതെ പശ ഒട്ടാതെ തന്നെ നല്ല ക്രീമി ഉരുളക്കിഴങ്ങ് പേസ്റ്റ് ഉണ്ടാകുകയും ചെയ്യും.

Share This Article
Print Friendly and PDF