ഫെവിക്കോളിൽ പോളിവിനൈൽ അസെറ്റേറ്റ് എന്ന പോളിമറിനൊപ്പം ജലാംശവും ഉണ്ടാകും. ആ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അത് പശയുടെ സ്വഭാവം പ്രകടിപ്പിക്കുക. ഉദാഹരണമായി രണ്ടു പേപ്പർ ഒട്ടിക്കാൻ ശ്രമിക്കുമ്പോൾ പേപ്പർ ജലാംശത്തെ വലിച്ചെടുക്കുകയും തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യും. പശ നിറച്ചു വെച്ച പാത്രത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകാത്തതിനാൽ അത് പാത്രത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നില്ല.