ഒരു വസ്തു കത്തിക്കുമ്പോൾ അതിൽ നിന്ന് പുകവരാൻ കാരണമെന്ത്?

എന്ത് രാസമാറ്റമാണ് സംഭവിക്കുന്നത് ?


smoke-fire

Category: രസതന്ത്രം

Subject: Science

04-Sep-2020

310

ഉത്തരം

പുക സൂക്ഷ്മമായ (10-6 cm to 10-9cm) കാർബൺ തരികളുടെയോ മറ്റു തരികളുടെയോ  വായുവിലുള്ള കൊളോയ്‌ഡ് (colloid) ആണ് .  ഹൈഡ്രജൻ ക്ളോറൈഡ് വാതകവും അമോണിയ വാതകവും വായുവിന്റെ  സാന്നിദ്ധ്യത്തിൽ കലർത്തിയാൽ അമോണിയം ക്ളോറൈഡ് പുകയായി രൂപം കൊള്ളുമല്ലോ. (പുക ഉണ്ടാകാൻ തീ വേണമെന്നില്ല!)

കാർബൺ അടങ്ങിയ ഇന്ധനം (വിറക് , കൽക്കരി , പെട്രോൾ, മണ്ണെണ്ണ , കൽക്കരി...) കത്തുമ്പോൾ പുക ഉണ്ടാകാം. ഇന്ധനം പൂർണമായി ജ്വലനത്തിന് വിധേയമാകാതിരുന്നാൽ പുകയുണ്ടാകാം. വേണ്ടത്ര അളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും. ആവശ്യത്തിന് വായു /ഓക്സിജൻ ലഭ്യമായാൽ കാർബൺ തരികൾ പൂർണമായും ജ്വലനം നടന്നു നിറമില്ലാത്ത കാർബൺ ഡയോക്സൈഡ് / മോണോക്സൈഡ് ആയി മാറും. പരീക്ഷണ ശാലയിൽ Bunsen burner ഉപയോഗിച്ചിട്ടുള്ളവർക്കു ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും. അതിൽ വായുവിൻറെ പ്രവേശനം നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടല്ലോ.

വിറകു കത്തിക്കുന്ന അടുപ്പിൽ തീനാളം കെട്ടുപോയാലാണ് പുകയുന്നത്. തീനാളം ഉള്ളപ്പോൾ പുകയിലെ കാർബണും ജ്വലന വിധേയമാകാനിടയുള്ള മറ്റു കണികകളും എരിഞ്ഞു നിറമില്ലാത്ത വാതകമായി  മാറും. ഒരു വസ്തു കത്തുമ്പോൾ പൂർണമായും കത്തുന്നതിനു ആവശ്യമായത്ര ഉയർന്ന താപനിലയും വായുവും ലഭ്യമായാൽ പുക ഉണ്ടാകുന്നതല്ല.
Share This Article
Print Friendly and PDF