ഗ്രഹചലനങ്ങൾ വിശദീകരിക്കാൻ നമ്മൾ ന്യൂട്ടന്റെ ചലനനിയമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഗുരുത്വാകർഷണം ആണ് ഗ്രഹങ്ങളെ അവയുടെ പാതയിൽ നില നിർത്തുന്നത്. മറ്റൊരു വലിയ ആകാശവസ്തു വന്നിടിക്കുന്നതുപോലുള്ള അപകടങ്ങൾ ഒന്നും സംഭിവിക്കുന്നില്ലെങ്കിൽ ഗ്രഹങ്ങൾ സൂര്യനുചുറ്റും ചലിച്ചുകൊണ്ടേയിരിക്കും. ഇനി ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിലേക്കു വന്നാൽ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ സ്ഥിരമല്ല. ചെറിയ വ്യത്യാസമൊക്കെ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണമായി വ്യാഴം, ശനി തുടങ്ങിയ ഭീമൻ ഗ്രഹങ്ങൾ മറ്റു ഗ്രഹങ്ങളുടെ ചലനത്തിലൊക്കെ ചെറിയ മാറ്റം വരുത്തുന്നുണ്ട്.