വളരെ ചെറുപ്രായത്തിലുള്ള തളിരിലകൾ പ്രത്യേകിച്ച് റോസ് ചെടിയുടെ തളിരിലകളിൽ ആന്തൊസയനിൻ എന്ന ചെറിയ ചുവന്ന കളറിലുള്ള പിഗ്‌മെന്റ് ഉണ്ടാകുന്നു. ആ സമയത്ത് ഇലകളിൽ ക്ലോറോഫിലിന്റെ തോത് വളരെ കുറവായിരിക്കും. ചെടി അതിന്റെ പൂർണ്ണ വളർച്ചയെത്തും തോറും ഇലകളിലുള്ള പച്ച നിറം കൊടുക്കുന്ന ക്ലോറോഫിലിന്റെ അളവ് കൂടി വരുന്നു. ചുവന്ന നിറത്തിലുള്ള ആന്തൊസയനിൻ എന്ന പിഗ്‌മെന്റിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത് കൊണ്ടാണ് വളരും തോറും ചുവന്ന നിറം മാറി പച്ചനിറം കൂടുതലായി ഉണ്ടാകുന്നത്.