നക്ഷത്രങ്ങൾ ചലിക്കുന്നുണ്ടോ?


ഉത്തരം

ഉണ്ട്. നക്ഷത്രങ്ങൾ ചലിക്കുന്നുണ്ട്.  നക്ഷത്രങ്ങൾ ഗാലക്സി കേന്ദ്രത്തിനു ചുറ്റും കറങ്ങുന്നതിനു പുറമേ അവ തമ്മിൽ ആപേക്ഷിക ചലനവും ഉണ്ട്. ഉദാഹരണമായി രാത്രിയിൽ ആകാശത്തു കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസ് ഓരോ സെക്കൻഡിലും 5.5 കിലോമീറ്റർ എന്ന നിരക്കിൽ സൂര്യനോട്  അടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ ഈ വേഗ ത്തിൽ അടുത്താലും 5000 വർഷം കൊണ്ട് ദൂരത്തിൽ ഒരു ശതമാനത്തിന്റെ കുറവേ വരു. മറ്റു പല നക്ഷത്രങ്ങളുടെ കാര്യവും സമാനമാണ്. അതു കൊണ്ടു തന്നെ നാം ആകാശത്തു കാണുന്ന നക്ഷത്രങ്ങളുടെ പാറ്റേണിൽ സമീപഭാവിയിൽ വലിയ മാറ്റമൊന്നും വരില്ല. ചുരുക്കിപ്പറഞ്ഞാൽ നാം കാണുന്ന നക്ഷത്രങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അവയിലേക്കുള്ള ദൂരം വെച്ചു നോക്കിയാൽ ഈ ചലനം നിസ്സാരമാണ്.
Share This Article
Print Friendly and PDF