എന്താണ് e=mc2 എന്ന സമവാക്യത്തിന്റെ പ്രാധാന്യം?


-- Raman


Answer


ഇതിൽ E = energy, ഊർജം

m =  mass, ദ്രവ്യമാനം

c = ശൂന്യതയിലെ പ്രകാശവേഗം = 300000000 മീറ്റർ / സെക്കൻഡ്.

ഒരു കിലോ ഗ്രാം മാസിനെ ഊർജമാക്കി മാറ്റാൻ കഴിഞ്ഞാൽ അത് 3 x 108 ജൂൾ ഉണ്ടാകും. ഇതു മുഴുവൻ വൈദ്യുതിയാക്കി മാറ്റാൻ കഴിഞ്ഞാൽ അത് 2500 കോടി യൂണിറ്റ്  (കിലോവാട്ട്-അവർ) ഉണ്ടാകും. സൂര്യനിൽ അണു സംലയനം (nuclear fusion) നടക്കുമ്പോൾ ഒരു ചെറിയ ഭാഗം മാസ്സ് (ഒരു ശതമാനത്തിൽ താഴെ) ഊർജമായി മാറും. അതാണ് ചൂടും വെളിച്ചവുമായി നമുക്കുലഭിക്കുന്നത്. ന്യൂക്ലിയാർ റിയാക്ടറുകളിൽ അണുവിഘടനം (nuclear fission) നടക്കുമ്പോൾ ദ്രവ്യം ഊർജമായി മാറുന്നു. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ ധാരാളം ഊർജം ദ്രവ്യ മായി മാറുക വഴിയാണ് നാം ചുറ്റും കാണുന്ന വസ്തുക്കളിലെ ദ്രവ്യമത്രയും ഉണ്ടായത്.

ഐൻസ്റ്റൈൻ തന്നെ E=mcസമവാക്യം വിശദീകരിക്കുന്നത് കേൾക്കൂചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക