Fevicol എന്തുകൊണ്ടാണ് അത് നിറച്ചു വച്ച പാത്രത്തിൽ ഒട്ടിപ്പിടിക്കാത്തത്.


fevicol

Category: രസതന്ത്രം

Subject: Science

30-Sep-2020

662

ഉത്തരം

ഫെവിക്കോളിൽ പോളിവിനൈൽ അസെറ്റേറ്റ് എന്ന പോളിമറിനൊപ്പം ജലാംശവും ഉണ്ടാകും. ആ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അത് പശയുടെ സ്വഭാവം പ്രകടിപ്പിക്കുക. ഉദാഹരണമായി രണ്ടു പേപ്പർ ഒട്ടിക്കാൻ ശ്രമിക്കുമ്പോൾ പേപ്പർ  ജലാംശത്തെ വലിച്ചെടുക്കുകയും  തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യും. പശ നിറച്ചു വെച്ച പാത്രത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകാത്തതിനാൽ അത് പാത്രത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നില്ല.

Share This Article
Print Friendly and PDF