നാരങ്ങ ഉപ്പ് കലക്കിയ വെള്ളത്തിൽ ഇട്ടുനോക്കിയപ്പോൾ പൊങ്ങിക്കിടക്കുന്നു. സാധാരണ വെള്ളത്തിൽ ഇട്ടു നോക്കുമ്പോൾ താഴ്ന്നു പോകുന്നു. എന്താണ് കാരണം


-- Angelina Joyson


Answer

സാന്ദ്രതയിലുള്ള (density) വ്യത്യാസമാണ് ഇതിനു കാരണം. നാരങ്ങയുടെ ശരാശരി സാന്ദ്രത ജലത്തിന്റെ സാന്ദ്രതയേക്കാൾ കൂടുതലായതിനാൽ അതു താഴ്ന്നു കിടക്കും. നല്ല പോലെ ഉപ്പു ചേർത്ത വെള്ളമാണെങ്കിൽ അതിന്റെ സാന്ദ്രത നാരങ്ങയുടെ സാന്ദ്രതയേക്കാൾ അധികമാകും. അപ്പോൾ നാരങ്ങ പൊങ്ങിക്കിടക്കും. ചാവുകടൽ (dead sea) എന്നു കേട്ടിട്ടില്ലേ? അവിടുത്തെ വെള്ളത്തിൽ ധാരാളം ലവണങ്ങൾ അലിഞ്ഞു ചേർന്നിട്ടുള്ളതിനാൽ മനുഷ്യർക്ക് പൊങ്ങിക്കിടക്കാൻ കഴിയും. ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക