പ്രപഞ്ചത്തിന് അറ്റം ഇല്ല. എന്നാൽ നമ്മുടെ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിന് (observable universe) ഒരു പരിധിയുണ്ട്. ഇതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമതായി നാം കാണുന്ന പ്രപഞ്ചം ഉണ്ടായിട്ട് അനന്ത കാലമായിട്ടില്ല. 13.8 ശത കോടിവർഷം എന്നാണ് ഏകദേശ കണക്ക്. ഏതൊരു വസ്തുവിന്റെയും വേഗത്തിന് ഒരു പരിധിയുണ്ട്. ശൂന്യതയിലെ പ്രകാശവേഗമാണ് ആ പരിധി. ഇക്കാരണങ്ങളാൽ എത്ര നല്ല ടെലിസ്കോപ്പുകൾ ഉപയോഗിച്ചാലും നമുക്കു കാണാവുന്ന പ്രപഞ്ചഭാഗത്തിന് ഒരു പരിധിയുണ്ട്. അതിനകത്തുള്ളതാണ് ദൃശ്യ പ്രപഞ്ചം (observable universe) അതിനപ്പുറത്തുള്ളത് നമുക്കു കാണാൻ കഴിയില്ല; എത്ര നല്ല ടെലിസ്കോപ്പുകൾ ഉപയോഗിച്ചാലും.