വെളിച്ചെണ്ണയും കടലെണ്ണയും മറ്റും ചൂടാക്കുമ്പോൾ കറുക്കുന്നതെന്തുകൊണ്ട് ?

ആസിഫ് ഹുസൈൻ കെ.എച്ച്.

coconutoil_heating

Category: രസതന്ത്രം

Subject: Science

24-Aug-2020

333

ഉത്തരം

എല്ലാത്തരം സസ്യഎണ്ണകളിലും ചെറിയൊരളവിൽ മാലിന്യങ്ങൾ അടങ്ങിയിരിക്കും. സാധാരണയായി ഇത് 0.03-3.0 ശതമാനമായിരിക്കും എണ്ണയിലെ മാലിന്യത്തിന്റെ അളവ്. ഇവയ്ക്ക് ഗം (gum) എന്നാണ് പറയാറ് . സങ്കീർണമായ രാസഘടനയുള്ള ഈ മാലിന്യങ്ങൾ എണ്ണയിൽ തങ്ങിക്കിടക്കുന്നു. എണ്ണ 1000oC നു മീതെ ചൂടാക്കുമ്പോൾ ഈ മാലിന്യങ്ങൾ ചെറുതായി കരിയുകയും അവയ്ക്ക് നേരിയ തവിട്ടു നിറം വരികയും ചെയ്യും. ഇതാണ് ചൂടാക്കുമ്പോൾ എണ്ണയ്ക്ക് നേർത്ത കറുപ്പ് അല്ലെങ്കിൽ തവിട്ടുനിറം വരാൻ കാരണം.
Share This Article
Print Friendly and PDF