ഞാൻ ഒരു തമോദ്വാരത്തിൽ കടന്നാൽ എനിക്കെന്തു സംഭവിക്കും?

ഞാൻ ഒരു തമോ ദ്വാരത്തിൽ കടന്നാൽ എനിക്കെന്തു സംഭവിക്കും? - Snigdha. V ചോദിക്കുന്നു

ഉത്തരം

മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ കഥ അതോടെ കഴിയും. നിങ്ങളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അവർക്കു വേണ്ട. നിങ്ങൾക്ക് എന്തു തോന്നുമെന്ന് ചോദിച്ചാൽ വ്യത്യസ്തമായ നിരവധി ഉത്തരങ്ങൾക്കു സാദ്ധ്യതയുണ്ട്. അത് മാസ്സ് കുറഞ്ഞ ഇനം തമോദ്വാരമാണെങ്കിൽ നിങ്ങൾ അടുത്തെത്തുമ്പോൾതന്നെ വേലിബലത്താൽ (tidal forces) നിങ്ങൾ പല കഷണങ്ങളായേക്കാം. ഇതിനു കാരണം നിങ്ങളുടെ കാലിലുള്ള ഗുരുത്വബലവും തലയിലുള്ള ഗുരുത്വബലവും തമ്മിലുള്ള വലിയ ഏറ്റക്കുറച്ചിൽ ആണ്. എന്നാൽ നിങ്ങൾ വീഴുന്നത് ഒരു പടുകൂറ്റൻ തമോദ്വാരത്തിൽ (supermassive black hole) ആണെങ്കിൽ നിങ്ങൾ അതിന്റെ സംഭവചക്രവാളം (event horizon) കടന്നു പോകുന്നത് വലിയ പ്രശ്നങ്ങൾ ഇല്ലാതെയാവാം. എന്തായാലും നിങ്ങൾക്കെന്തു സംഭവിക്കുമെന്നത് പുറത്തേക്ക് അറിയിക്കാൻ വഴിയൊന്നുമുണ്ടാകില്ല. പിന്നീട് നിങ്ങൾക്കെന്തു സംഭവിക്കുമെന്നത് വ്യക്തമല്ല. നമുക്ക് പരിചിതമായ ഫിസിക്സ് നിയമങ്ങൾ അതേപടി അവിടെ പ്രയോഗിക്കാൻ കഴിയില്ല.


ഉത്തരം നൽകിയത് : ടീം ലൂക്ക

Share This Article
Print Friendly and PDF