ഇല്ല, ചന്ദ്രനിൽ മഴ പെയ്യില്ല. അവിടെ അതിനു പറ്റിയ അന്തരീക്ഷമില്ല. ഭൂമിയിലെ അന്തരീക്ഷ വായുവിന്റെ കോടി കോടിയിലൊരംശം വായുപോലും അവിടെയില്ല. അന്തരീക്ഷ വായുവിനെ പിടിച്ചു നിർത്താൻ വേണ്ട ശക്തമായ ഗുരുത്വബലം ചെലുത്താൻ ചന്ദ്രനു കഴിയില്ല എന്നതാണ് ഇതിനു കാരണം. ധ്രുവ പ്രദേശങ്ങളിൽ - ചില ഗർത്തങ്ങളിൽ, വെളിച്ചം എത്താത്ത ഇടങ്ങളിൽ - ഐസ് രൂപത്തിലുള്ള ജലത്തിനു സാദ്ധ്യതയുണ്ടെന്നു കരുതുന്നു. എന്നാൽ ചന്ദ്രനിൽ മഴ പെയ്യാനുള്ള ഒരു സാധ്യതയും കാണുന്നില്ല.
ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം