സൗരയൂഥത്തിൽ മറ്റു ഗ്രഹങ്ങളിലൊന്നും സ്വതന്ത്രാവസ്ഥയിലുള്ള ഓക്സിജൻ കാര്യമായ ഇല്ല. ബുധന്റെയും (Mercury) ചൊവ്വയുടെയും (Mars) അന്തരീക്ഷത്തിൽ തീരെ ചെറിയ അളവിൽ ഓക്സിജൻ തന്മാത്രകളുണ്ട്. എന്നാൽ പല ഗ്രഹങ്ങളിലും രാസ സംയുക്തതന്മാത്രകളുടെ ഭാഗമായി ധാരാളം ഓക്സിജൻ ഉണ്ട്. ഉദാഹരണമായി ശുക്രന്റെ (Venus) അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് വലിയ അളവിലുണ്ട്. അതിന്റെ ഘടകങ്ങൾ കാർബണും ഓക്സിജനുമാണല്ലോ?
സൗരയൂഥത്തിനു പുറത്ത് ആയിരക്കണക്കിന് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ പലതിലും സ്വതന്ത്രാവസ്ഥയിലുള്ള ഓക്സിജൻ ഉണ്ട്.