ഭൂമി ബഹിരാകാശത്താണല്ലോ ഉള്ളത്. ബഹിരാകാശത്ത് ഇരുട്ടല്ലേ. അങ്ങനെയെങ്കിൽ ഭൂമിയിൽ നിന്ന് മുകളിലേക്ക് നോക്കിയാൽ ഇരുട്ടു കാണണ്ടേ?


ഉത്തരം

രാത്രി അങ്ങനെയാണല്ലോ കാണുന്നത്. എന്നാൽ പകൽ സൂര്യനിൽ നിന്നു വരുന്ന വെളിച്ചത്തിന്റെ നല്ലൊരു ഭാഗം ഭൂമിയുടെ അന്തരീക്ഷ വായുവിൽ തട്ടി വിസരണം (scattering)  ചെയ്യപ്പെടുന്നു. അത് കൂടുതലും സംഭവിക്കുന്നത് തരംഗദൈർഘ്യം കുറഞ്ഞ തരംഗങ്ങളുടെ കാര്യത്തിലാണ്. അതിനാൽ ആകാശം നീലനിറത്തിൽ കാണുന്നു. പകൽ നക്ഷത്രങ്ങളെ കാണാൻ കഴിയാത്തതിനു കാരണവും അന്തരീക്ഷത്തിൽ നിന്നു വരുന്ന വെളിച്ചമാണ്.

Share This Article
Print Friendly and PDF