ഉത്തരം
ഡോ. രാജീവ് പാട്ടത്തിൽ ഉത്തരം എഴുതുന്നു...
സൂര്യനെ രാവിലെയും വൈകുന്നേരവും ചക്രവാളത്തിനടുത്ത് കാണുമ്പോൾ
ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരത്തിലും ചരിഞ്ഞും സൂര്യപ്രകാശത്തിന്
സഞ്ചരിക്കേ ണ്ടി വരുന്നതിനാൽ കൂടുതൽ അളവിൽ വിസരണം സംഭവിക്കുന്നു. പ്രകാശ
തരംഗ ങ്ങളുടെ അന്തരീക്ഷത്തിലെ വിസരണത്തോ ത് തരംഗ ദൈർഘ്യത്തിൻ്റെ നാലാമത്
വർഗത്തിന് വിപരീതാനുപാതികമായാണ്. അതിനാൽ വർണരാജിയിലെ നീലഭാഗത്തു ള്ള
രശ്മികൾക്കാണ് കൂടുതൽ വിസരണം സംഭവിക്കുക. തന്മൂലം ചുവപ്പുഭാഗത്തുള്ള
രശ്മികൾ കൂടുതലായി എത്തുന്നതിനാൽ സൂര്യൻ ചുവപ്പിനോടടുത്ത ഓറഞ്ചുനിറ ത്തിൽ
കാണപ്പെടുന്നു. സൂര്യനിൽനിന്ന് വ്യത്യസ്‌തമായി ചന്ദ്രൻ സ്വയം
പ്രകാശിക്കുന്നില്ല. ചന്ദ്രനിൽനിന്ന് വരുന്നത് സൂര്യപ്രകാശം ചന്ദ്രോപരിതല
ത്തിൽ പ്രതിഫലിച്ച് വരുന്നവയാണ്. എന്നാൽ എല്ലാ രശ്മികളും ഒരേപോലെയല്ല പ്രതി
ഫലിക്കുന്നത്. ചുവപ്പുഭാഗത്തുള്ള രശ്മിക ളാണ് നീലഭാഗത്തുള്ള രശ്മികളേക്കാൾ
കൂടുതലായി പ്രതിഫലിക്കുന്നത്. അതിനാൽ ചന്ദ്രനെ നമ്മൾ എപ്പോഴും കാണുന്നത്അല്പം
മഞ്ഞരാശി കലർന്നിട്ടാണ്.
ചന്ദ്രൻ ചക്രവാളത്തിലാകുമ്പോൾ വിസരണം ചെയ്തുപോകാൻ നീല ഭാഗത്തുള്ള രശ്മികൾ കാര്യമായില്ല. അതിനാൽ ചക്രവാളത്തിലെ
ചന്ദ്രൻ അല്പംകൂടി ചുവപ്പാകുമെന്നല്ലാതെ സൂര്യന് സംഭവിക്കുന്ന പോലെയുള്ള
നിറ മാറ്റം നമുക്ക് അനുഭവപ്പെടില്ല. നമ്മൾ രാത്രിയിൽ കാണുന്ന
നക്ഷത്രങ്ങളിൽ കൂടുതൽ ശോഭയോടെ കാണുന്നവയിലേറെയും ചുവപ്പോ മഞ്ഞയോ
നിറത്തിലുള്ള നക്ഷത്രങ്ങളാണ്. അവയിലും നീലഭാഗത്തുള്ള രശ്‌മികൾ വളരെ
കുറവാണ്. നീലനക്ഷത്രങ്ങൾ എണ്ണത്തിൽ താരതമ്യേന തീരെ കുറവാണ്.
നക്ഷത്രങ്ങളെല്ലാം സൂര്യനെ അപേക്ഷിച്ച് വളരെ ദൂരെ ആയതു കൊണ്ട് നമ്മൾ വളരെ
മങ്ങിയാണവയെ കാണുന്നത്. മങ്ങിയ പ്രകാശത്തിൽ നമ്മുടെ കാഴ്ച്‌ചയെ
സഹായിക്കുന്നത് റെറ്റിനയിലെ റോഡ് കോശങ്ങളാണ്. നിറം തിരിച്ചറിയാൻ നമ്മെ
സഹായിക്കുന്നതാകട്ടെ കോൺ കോശങ്ങളും. രാത്രികാലത്ത് നക്ഷത്രങ്ങളുടെ നിറവും
നിറമാറ്റവും സൂക്ഷ്മക്ഷ്‌മതയോടെ തിരിച്ചറിയാതിരിക്കാൻ ഇതും കാരണമാണ്.
Share This Article