വൈറസ് കോശങ്ങൾക്കൊണ്ട് ഉണ്ടാക്കപ്പെട്ടവയല്ല. അവയ്ക്ക് ഒരു ജനിതകവസ്തുവും (DNA or RNA) ഒരു മാംസ്യം കൊണ്ടുള്ള ബാഹ്യപാളിയും മാത്രമാണ് ഉണ്ടാവുക. സ്വതന്ത്രമായി ജീവിക്കാനും പ്രത്യുത്പാദനം നടത്താനും ഇവമാത്രം കൊണ്ട് സാധ്യമല്ല. അതിനാൽ അന്യകോശങ്ങളിൽ പ്രവേശിക്കാതെ, അന്യകോശങ്ങളിലെ കോശദ്രവ്യങ്ങളുപയോഗിക്കാതെ അവയ്ക്ക് ജീവിക്കാനോ പ്രത്യുത്പാദനം നടത്താനോ പെരുകാനോ സാധിക്കുന്നതല്ല.
വൈറസുകളെക്കുറിച്ചുള്ള ലൂക്ക ലേഖനങ്ങൾ വായിക്കാം