പ്രായമേറിയ നക്ഷത്രങ്ങളിൽ ഉണ്ടാവുന്ന വൻ പൊട്ടിത്തെറികളാണ് സൂപ്പർ നോവകൾ. സൂപ്പർ നോവ പ്രതിഭാസം നടക്കുന്ന സമയത്ത് ഒരു നക്ഷത്രത്തിന്റെ ശോഭ പരശ്ശതം കോടി വർദ്ധിക്കും. ചിലപ്പോഴൊക്കെ ആ ഗാലക്സിയിലെ മറ്റെല്ലാ നക്ഷത്രങ്ങളും ചേർന്നു പുറത്തുവിടുന്ന അത്ര നിരക്കിൽ ഊർജം ഈ നക്ഷത്രത്തിൽ നിന്നു പുറത്തുവരും. ഈ പ്രഭ ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രമാണ് നിലനില്കുക.
ര്യൻ ഒരിക്കലും ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കില്ല. എന്നാൽ മാസ്സ് കൂടിയ നക്ഷത്രങ്ങൾ സൂപ്പർനോവയായി മാറാം. നമ്മുടെ ഗാലക്സിയിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന വിധത്തിൽ ഒടുവിൽ ഒരു സൂപ്പർ നോവ ഉണ്ടായത് 1604 - ലാണ്. ടെലിസ്കോപ്പുകൾ കണ്ടു പിടിക്കുന്നതിനും മുമ്പേ ആയിരുന്നു അതു ദൃശ്യമായത്. 1987-ൽ നമ്മുടെ ഒരു സമീപസ്ഥഗാലക്സിയായ LMC (Large Magellanic Cloud) യിൽ ഒരു സൂപ്പർ നോവ നഗ്നനേത്രങ്ങൾക്ക് ദൃശ്യമായിരുന്നു. എന്നാൽ അത് ഉത്താർദ്ധഗോളത്തിലെ നിരീക്ഷകർക്ക് കാണാൻ കഴിയുമായിരുന്നില്ല. മറ്റു ഗാലക്സി കളിൽ ഉണ്ടാകുന്നധാരാളം സൂപ്പർ നോ വകളെ വൻ ടെലിസ് കോപ്പുകൾ ഉപയോഗിച്ച് നിരീക്ഷിക്കാറുണ്ട്.
നക്ഷത്രങ്ങളുടെ ജനനവും മരണവും - ലൂക്ക ലേഖനം വായിക്കാം