സൗരയൂഥത്തിന്റെ എല്ലാമെല്ലാമാണ് സൂര്യൻ എന്നു വേണമെങ്കിൽ പറയാം. കാരണം സൗരയൂഥത്തിലുള്ള ആകെ ദ്രവൃത്തിന്റെ 99.8 ശതമാനത്തിലധികവും സൂര്യനിലാണ്. ഭൂമിയും ചെറുതും വലുതുമായ മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും എല്ലാം ചേർന്നാലും 0.2 ശതമാനം പോലും വരില്ല. അങ്ങനെ നോക്കിയാൽ സൂര്യൻ നശിക്കാതെ സൗരയൂഥത്തിന്റെ നാശം സാദ്ധ്യമല്ല. പക്ഷേ അടുത്ത കാലത്തൊന്നും സൂര്യൻ നശിക്കാനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ല. ധൈര്യമായിരിക്കൂ.