ഭൂമി സൂര്യനു ചുറ്റും കറങ്ങുന്ന പ്രതലവും ചന്ദ്രൻ ഭൂമിക്കു ചുറ്റും കറങ്ങുന്ന പ്രതലവും തമ്മിൽ ഏകദേശം 5 ഡിഗ്രി ചരിവുണ്ട്. ഇതു കൊണ്ടാണ്ഇ ഓരോ മാസവും സൂര്യഗ്രഹണ വും ചന്ദ്രഗ്രഹണവും ഉണ്ടാകാത്തത്.
അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടാകുന്നത്. എന്നാൽ ഓരോ തവണ ചന്ദ്രൻ സൂര്യനെ കടന്നു പോകുമ്പോഴും സൂര്യഗ്രഹണം സംഭവിക്കണമെന്നില്ല. ചിലപ്പോൾ സൂര്യന്റെ വടക്കു ഭാഗത്തൂടെ കടന്നു പോകും. ചില സന്ദർഭങ്ങളിൽ അതു തെക്കുഭാഗത്തുകൂടെ കടന്നു പോകും. അതേ സമയം ചന്ദ്ര ബിംബം സൂര്യനു നേരേ മുന്നിലൂടെ കടന്നു പോകുമ്പോൾ സൂര്യഗ്രഹണം സംഭവിക്കും.
ഇതിനു സമാനമാണ് ചന്ദ്രഗ്രഹണവും. പൗർണമി ദിവസങ്ങളിൽ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ ഏകദേശം ഒരേ വരയിൽ വരും. ആ സന്ദർഭത്തിൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാൽ ചന്ദ്രഹ്രഹണം ഉണ്ടാകും. എന്നാൽ പലപ്പോഴും ചന്ദ്രൻ ഈ നിഴലിന്റെ വടക്കു ഭാഗത്തൂടെയോ തെക്കുഭാഗത്തൂടെ കടന്നു പോകുന്നു. അങ്ങനെയെങ്കിൽ ഗ്രഹണം നടക്കില്ല.
കുടുതൽ വിവരങ്ങൾക്ക് ലൂക്കയിൽ പ്രസിദ്ധീകരിച്ച ഗ്രഹണം പതിവ് ചോദ്യങ്ങൾ എന്ന ലേഖനം വായിക്കാം