അടിസ്ഥാനപരമായി പറഞ്ഞാൽ വാണിജ്യ വാതങ്ങളുടെ (trade winds) ദിശമാറലാണ് മൺസൂൺ.
നമ്മുടെ ഭൂമി മധ്യഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന ഗോളാകൃതിയിലാണ് ഉള്ളതെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ ഭൂമധ്യരേഖയോട് അടുത്തു നിൽക്കുന്ന ഭാഗങ്ങളിലാണ് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത്. അങ്ങനെ ഈ പ്രദേശം ചൂട് പിടിക്കുകയും അതിനാൽ തന്നെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള തണുത്ത വായു ഭൂമധ്യരേഖയിലേക്ക് സഞ്ചരിക്കുകയും ചെയ്യും. Trade winds അഥവാ വാണിജ്യവാതങ്ങൾ എന്ന പേരിലാണ് ഈ കാറ്റ് അറിയപ്പെടുന്നത്.
എന്താണ് മൺസൂൺ? - ലൂക്കയിൽ പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കാം