നാരങ്ങാനീര് പ്രതിരോധ ശക്തി വർദ്ധിപ്പിക്കും എന്നു പറയുന്നത് ശരിയാണോ ?


ഉത്തരം

നമ്മുടെ പ്രതിരോധ വ്യവസ്ഥ വളരെ സങ്കീർണ്ണമാണ്. ദിനം പ്രതി നമ്മുടെ ശരീരം നേരിടുന്ന രോഗണുക്കളേയും ചില രോഗങ്ങളേയും നേരിടുന്നത് ഈ സങ്കീർണ്ണ പ്രതിരോധ വ്യവസ്ഥയാണ്. പ്രതിരോധ വ്യവസ്ഥയാണ് വൈറസിനേയും , ബാക്ടീരിയയേയും മറ്റ് രോഗകാരികളെയും തിരിച്ചറിയുന്നതും അവയ്ക്കെതിരെ നമ്മുടെ കോശങ്ങളിൽ  പ്രവർത്തനം  സജ്ജമാക്കുന്നതും. മിക്ക രോഗാണുക്കളേയും പുറത്ത് നിറുത്തുന്ന തൊലി,  രോഗാണുക്കളെ കെണിയിപ്പെടുത്തുന്ന മൂക്കള, വയറിനുള്ളിലെ ആസിഡ്, ബാക്ടീരിയയെ കൊല്ലാനുതുകുന്ന സംയുക്തങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന നമ്മുടെ  വിയർപ്പിലും കണ്ണീരിലും ഉള്ള എൻസൈമുകൾ,  പ്രതിരോധ കോശങ്ങൾ എന്നിവയെല്ലാം ഈ പ്രതിരോധ വ്യ്വസ്ഥയിൽ ഉൾപ്പെടും. പ്രതിരോധ വ്യവസ്ഥ പല കാരണങ്ങൾ കൊണ്ട് ശോഷിക്കും. ഉദാഹരണത്തിനു വയസാകുന്നത്, ശരിയായ പോഷകാഹാരം കഴിക്കാതിരിക്കുന്നത്, മാരകമായ രോഗങ്ങൾ, ചുറ്റുപാടുമുള്ള വിഷാംശം, പൊണ്ണത്തടി എന്നിവ പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി  ബാധിക്കും. അതായത് പ്രതിരോധ വ്യവസ്ഥയെ ശക്തമായി നിലനിർത്തുന്നതിനു ആവശ്യമായ  പല കാര്യങ്ങളിൽ ഒന്നാണു പോഷക സമൃദ്ധമായ ആഹാരം. പോഷകാഷാരങ്ങളിൽ വിറ്റമിൻ സി, വിറ്റമിൻ ഡി, സിങ്ക്, ഇരുമ്പ്,  സെലീനിയം, പ്രോട്ടീനുകൾ എന്നിവ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. നാരങ്ങ നീരിൽ വൈറ്റമിൻ സി. അടങ്ങിയിട്ടുണ്ട്.


എന്നാൽ ഒരു ഘടകം മാത്രം കഴിച്ചത് കൊണ്ട് പ്രതിരോധം ശക്തിപ്പെടില്ല. എന്നാൽ ഒരു ഘടകം മാത്രം ഇല്ലാതായാൽ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും അതുകൊണ്ട് നാരങ്ങ നീരു മാത്രം  പ്രതിരോധം വർദ്ധിപ്പിക്കും എന്ന് പറയുന്നത് ശരിയല്ല.    എല്ലാ പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ സമ്പൂർണ്ണ ആഹാരണാണു പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നത്.


അനുബന്ധ ലൂക്ക ലേഖനം - നാരങ്ങയും കോവിഡും


കൂടുതൽ വായനയ്ക്ക്

https://www.hsph.harvard.edu/nutritionsource/nutrition-and-immunity/




Share This Article
Print Friendly and PDF