അല്ല. അത് ഒരു കഥ മാത്രമാണ്. ആപ്പിളിനെ ഭൂമിയിലേക്ക് വീഴിക്കുന്നതും ചന്ദ്രനെ ഭ്രമണപഥത്തിൽ നിലനിർത്തുന്നതും ഗുരുത്വാകർഷണമാണെന്നത് ന്യൂട്ടൻ ശ്രദ്ധിച്ചിരുന്നു. ഗ്രഹചലനങ്ങളെ സംബന്ധിച്ച കെപ്ലറുടെ നിയമങ്ങളും ഗലീലിയോയുടെ നിരീക്ഷണങ്ങളുമൊക്കെ ഗുരുത്വാകർഷണബലത്തിന്റെ സ്വഭാവം കണ്ടെത്താൻ ഐസക് ന്യൂട്ടനെ സഹായിച്ചിട്ടുണ്ട്.