UFO എന്നത് Unidentified Flying Object എന്നതിന്റെ ചുരുക്കപ്പേരാണ്. എളുപ്പം തിരിച്ചറിയാൻ പറ്റാത്ത ആകാശ വസ്തുക്കൾക്ക് പലതിനും ഈ പേരു നൽകാറുണ്ട്. ഇതിൽ പലതും പിന്നീട് പ്രത്യേകതരം മേഘങ്ങളാണെന്നു കണ്ടെത്തിയിട്ടുണ്ട്. ചില ധൂമകേതുക്കളും (comets) ഉൽക്കകളും (meteors) UFO ആണെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇവ പലതും നിറം പിടിപ്പിച്ച ധാരാളം കഥകൾക്കു കാരണമായിട്ടുണ്ട്. അന്യഗ്രഹ ജീവികൾ ഉണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അവ ഭൂമിയിൽ സന്ദർശനം നടത്തിയതായി തെളിവില്ല. ധാരാളം സയൻസ് ഫിക്ഷൻ രചനകളിലും സിനിമകളിലും ഇവ കഥാപാത്രങ്ങളായിട്ടുണ്ടെന്നു മാത്രം.