അല്ല. മർദ്ദം കൂടിയതു കൊണ്ടു മാത്രം താപം കൂടണമെന്നില്ല. ഭൂമിക്കുള്ളിൽ ഇത്ര ചൂടുണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. ഒന്ന് ഭൂമി ഉണ്ടായ കാലം മുതലുള്ള താപത്തിന്റെ ഒരു ഭാഗം പുറത്തേക്കു പോകാതെ ഇവിടെ കിടക്കുന്നു. മറ്റൊന്ന് ഭൂമിയുടെ അന്തർഭാഗത്തുള്ള റേഡിയോ ആക്റ്റിവ് വസ്തുക്കൾ തുടർച്ചയായി പുറത്തുവിടുന്ന ഊർജം. മറ്റൊന്ന് ഭൂമിയുടെ കേന്ദ്രഭാഗത്തേക്ക് സാന്ദ്രത കൂടിയ വസ്തുക്കൾ ചെല്ലുമ്പോൾ സ്ഥാനികോർജം (potential energy) താ പോർജമായി മാറുന്ന പ്രക്രിയ വഴി ഉണ്ടാകുന്നത്.