തീയിൽ വെള്ളം ഒഴിക്കുമ്പോൾ അത് അണയുന്നത് എന്തുകൊണ്ടാണ് ?


fire-and-water

Category: ഫിസിക്സ്

Subject: Science

05-Sep-2020

748

ഉത്തരം

ഒരു വസ്തുവിനു തീ പിടിക്കണമെങ്കിൽ ജ്വലനാങ്കത്തിന് (ignition point) തുല്യമായതോ  അതിൽ കൂടുതലോ താപനിലയും ഓക്സിജനും ആവശ്യമാണല്ലോ. തീ കത്തുന്നയിടത്തേക്കു വെള്ളം ഒഴിച്ചാൽ താപനില ആ വസ്തുവിന്റെ ജ്വലനാങ്കത്തേക്കാൾ താഴാനിടയുണ്ട്. കൂടാതെ ജലത്തിന്റെ ഒരു ഭാഗം ബാഷ്പീകരിച്ചു നീരാവിയായി തീ കത്തുന്ന ഭാഗത്തെ പൊതിയുന്നതിനാൽ ഓക്സിജന്റെ ലഭ്യത വളരെ കുറയുകയും ചെയ്യും. ഇക്കാരണത്താലാണ് തീ കെട്ടുപോകുന്നത്.

Share This Article
Print Friendly and PDF