എരിവുള്ള ഭക്ഷണം കഴിച്ചതിനു ശേഷം ചൂടുവെള്ളം കുടിച്ചാൽ എരിവ് കൂടുന്നതായി അനുഭവപ്പെടുന്നതെങ്ങിനെ?


ഉത്തരം

മുളകിലുള്ള കപ്സാസിൻ  (capsaicin) എന്ന ഘടകം നാവിലുള്ള വാനിലോയ്ഡ് സ്വീകരണികളിൽ (receptors) ബന്ധിക്കപ്പെടുമ്പോൾ ഇന്ദ്രിയ നാഡികൾ (sensory neuron) എരിവിനുള്ള സന്ദേശം തലച്ചോറിനു അയക്കുന്നത് വഴിയാണു  നമുക്ക് എരിവ് അനുഭവപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ വാനിലോയ്ഡ് സ്വീകരിണികൾ ചൂട് അനുഭവേദ്യമാക്കുന്നതിനുള്ള സ്വീകരണികളാണ്. അവിടെ എരിവ് അവിചാരിതമായി പറ്റിപ്പിടിക്കുകയാണു ചെയ്യുന്നത്.


അതായത് എരിവും ചൂടും അനുഭവിപ്പിക്കുന്നത് ഒരേ സ്വീകരണികളാണ്. രണ്ടിനും തലച്ചോറിൽ ഒരേ സംവേദനമാണു അനുഭവപ്പെടുന്നത്.  അതുകൊണ്ടാണു എരിവ് കഴിക്കുമ്പോൾ നാവിൽ ചൂടുപോലുള്ള വികാരം ഉണ്ടാകുന്നതും എരിവ് കഴിച്ചതിനു ശേഷം അഥവാ ഒരു ചൂട് അനുഭവത്തിനു ശേഷം വീണ്ടും ചൂടു വെള്ളം കുടിക്കുമ്പോൾ ആ ചൂട് അതല്ലെങ്കിൽ എരിവ് കൂടുന്നതായി തോന്നുന്നത്.


അധിക വായനയ്ക്ക്

  1. Food: How spicy flavours trick your tongue
  2. The Salty and Burning Taste of Capsaicin

ലൂക്ക ലേഖനം വായിക്കാം

  1. എരിവിന്റെ രസതന്ത്രം




Share This Article
Print Friendly and PDF