ചന്ദ്രനിൽ ആളുകൾ പോകുന്നതുപോലെ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് മനുഷ്യർക്ക് പോകാൻ സാധിക്കുമോ


-- ഐശ്വര്യ കെ യു


Answer

ഇക്കാര്യത്തിൽ കുറച്ചു പരിഗണന ലഭിച്ചിരിക്കുന്നത് ചൊവ്വയിലേക്കുള്ള യാത്രക്കാണ്. എന്നാൽ ദൂരമാണ് പ്രധാന പ്രശ്നം. ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തിരിക്കുന്ന സന്ദർഭത്തിൽ പോലും അവിടേക്കുള്ള ദൂരം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് 150 ഇരട്ടി വരും. അതിനാൽ യാത്ര എളുപ്പമാകില്ല. അമേരിക്കയും റഷ്യയും ഇത്തരം യാത്രകൾ പരിഗണിച്ചിട്ടുണ്ടെങ്കിലും ഉടനെയൊന്നും അതിനു സാദ്ധ്യതയില്ല. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നതിനേക്കാൾ ചുരുങ്ങിയ ചെലവിൽ റോബോട്ടുകളെ അയച്ച് വേണ്ട പഠനം നടത്താനുള്ള സാദ്ധ്യത ഇപ്പോൾ നിലവിലുണ്ട്. ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക