ആകാശം ഒരു സങ്കൽപ്പമാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, നമ്മൾ ആകാശം കാണുന്നുണ്ട്. അതിന് കാരണം എന്താണ്?


sky

Category: ഫിസിക്സ്

Subject: Science

31-Oct-2020

1170

ഉത്തരം

പകൽ നമ്മൾ ആകാശമെന്ന രീതിയിൽ കാണുന്നത് അന്തരീക്ഷത്തിലെ വായുതന്മാത്രകളിൽ തട്ടി വിസരണം(scattering) ചെയ്യപ്പെടുന്ന പ്രകാശമാണ്. അതിൽ തരംഗദൈർഘ്യം കുറഞ്ഞ നീല പ്രകാശമായിരിക്കും കൂടുതൽ.  അതുകൊണ്ട് സാധാരണയായി നീലനിറത്തിലുള്ള ആകാശം കാണപ്പെടുന്നു. അന്തരീക്ഷത്തിൽ ജലത്തുള്ളികളും ഐസ് പരലുകളും ചേർന്ന മേഘങ്ങളും കാണാൻ കഴിയും. എന്നാൽ രാത്രി സൂര്യ പ്രകാശമില്ലാത്തതിനാൽ ആകാശം കാണാൻ കഴിയില്ല.

Share This Article
Print Friendly and PDF