ടാപ്പ് അല്പം തുറക്കുമ്പോൾ വെള്ളം തുള്ളി തുള്ളിയായും കൂടുതൽ തുറക്കുമ്പോൾ തുടർച്ചയായും വരുന്നത് എന്തുകൊണ്ട്?

2024 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. പ്രശാന്ത് ജയപ്രകാശ് ഉത്തരം നൽകുന്നു.

tapwater

Category: ഫിസിക്സ്

Subject: Science

22-Jul-2024

695

ഉത്തരം



ടാപ്പ് നന്നായി തുറന്നാൽ വെള്ളത്തിന്റെ പ്ര വാഹനിരക്ക് കൂടുന്നതായി ശ്രദ്ധിച്ചിരിക്കുമല്ലോ. ജലതന്മാത്രകൾക്ക് സുഗമമായി ഒരുമിച്ച് നീങ്ങാൻ കഴിയുന്നതിനാൽ പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ തുടർച്ചയായ ഒഴുക്ക് സാധ്യമാവുന്നു. ചെറുതായാണ് ടാപ്പ് തുറക്കുന്നതെങ്കിൽ വെള്ളത്തിന്റെ പ്രവാഹനിരക്ക് കുറയും. കൂടാതെ ചെറിയ ദ്വാരത്തി ലൂടെ വെള്ളം വരുമ്പോൾ ജലതന്മാത്രകൾ തമ്മി ലുള്ള കോഹെഷനും (cohesion), പൈപ്പും വെള്ളവും തമ്മിലുള്ള അഡെഷനും (adhesion) മാറ്റം ഉണ്ടാകുന്നു



കൂടാതെ വർദ്ധിത പ്രതലബലം (surface tension) അനുഭവപ്പെടുന്നു. പ്രതലബലം ജലതന്മാത്രകളെ ഉള്ളിലേക്ക് വലിക്കുകയും, അവയെ പരസ്പരം ഒരുമിപ്പിച്ചു നിർത്തുകയും അതുവഴി ഉപരിതല വിസ്‌തീർണ്ണം കുറക്കുകയും ചെയ്യുന്നു. ഇതുകാരണം വെള്ളം തുള്ളികളായി പുറത്തേക്ക് വരുന്നു. ഒഴുക്കിന്റെ നിരക്ക്, മർദ്ദം, പ്രതലബലം, കോഹെഷൻ, അഡെഷൻ എന്നിവയുടെ സംയോജിച്ചുള്ള പ്രവർത്തനമാണ് ടാപ്പ് അല്പം തുറന്നാൽ വെള്ളം തുള്ളി തുള്ളിയായി വരാനുള്ള കാരണം.

Share This Article
Print Friendly and PDF