പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവൻ ഉണ്ടെങ്കിൽ അവിടുത്തെ ജീവികളുടെ ജനിതക വസ്തു D N A ആയിരിക്കുമൊ


ഉത്തരം

സാദ്ധ്യത വളരെ വളരെ കുറവാണ്. ജനിതക വസ്തുവിന് വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്. സുസ്ഥിരമായ വലിയ (നീളമുള്ള) തന്മാത്രകൾ ആയിരിക്കണം. വിഭജിച്ച് കൃത്യമായ കോപ്പികളുണ്ടാകാൻ കഴിയണം. സന്ദേശം വഹിക്കാൻ കഴിവു നൽകുന്ന വ്യത്യസ്തതകൾ ഉൾക്കൊള്ളാൻ കഴിയണം. ഭൂമിയിൽ ഇതെല്ലാം ആകസ്മികമായി ഒത്തുവന്നത് ന്യൂക്ളിക് ആസിഡുകളിലാണ് എന്നു മാത്രം. അതേ ന്യൂക്ളിക് ആസിഡുകൾ അതേപടി മറ്റൊരിടത്ത് സ്വതന്ത്രമായി ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ലെന്നുതന്നെ പറയാം. മാത്രമല്ല, കാർബൺ നട്ടെല്ലിൽ ഉണ്ടാക്കിയെടുത്ത ഓർഗാനിക് തന്മാത്രകൾ അടിസ്ഥാനമാക്കി തന്നെയായിരിക്കണമെന്നില്ല  മറ്റു ഗ്രഹങ്ങളിൽ  ജീവൻ  ഉണ്ടാവുന്നത്. ഒരു പക്ഷെ സിലിക്കൺ പോലുള്ള ഒരു മൂലകമായിരിക്കാം അവിടെ ജനിതകവസ്തുവിന്റെ നട്ടെല്ല്.


കൂടുതൽ വിവരങ്ങൾക്ക്  ലൂക്കയിൽ പ്രസിദ്ധീകരിച്ചു വരുന്ന ജ്യോതിർജീവശ്ശാസ്ത്രം ലേഖന പരമ്പര വായിക്കുമല്ലോ

Share This Article
Print Friendly and PDF