തമോദ്വാരത്തിനുള്ളിൽ എന്താണുള്ളത് ? തമോദ്വാരത്തിനകത്ത് സമയം പൂജ്യമാകുമോ? എന്തുകൊണ്ട് ?

-

blackhole2

Category: ഫിസിക്സ്

Subject: Science

02-Sep-2020

461

ഉത്തരം

നമുക്ക് അറിയില്ല.  തമോദ്വാരത്തിനകത്തെ കാര്യങ്ങൾ വിശദീകരിക്കണമെങ്കിൽ ആപേക്ഷികതാസിദ്ധാന്തത്തെയും ക്വാണ്ടം ഭൗതികത്തെയും ബന്ധിപ്പിക്കുന്ന ഒരു നല്ല സിദ്ധാന്തം ആവശ്യമാണ്. അത്തരത്തിലൊരു സിദ്ധാന്തത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഇതു വരെ ഫലവത്തായിട്ടില്ല. അതിനാൽ ഇക്കാര്യം നമുക്കറിയില്ല എന്നതാണ് ശരിയായ ഉത്തരം. തമോദ്വാരത്തിനകത്തുനിന്ന് വിവരങ്ങളൊന്നും പുറത്തേക്ക് അയയ്ക്കാൻ കഴിയില്ല. പുറത്തുനിന്നൊരാൾ തമോദ്വാരത്തിനടുത്തേക്കു പോവുകയാണെങ്കിൽ ഗുരുത്വാകർഷണം കൂടിക്കൂടി വരും. അതിനനുസരിച്ച് സമയാന്തരാളങ്ങൾ (time intervals) കുറഞ്ഞുവരും; ഒടുവിൽ പൂജ്യത്തിനടുത്താകും. പക്ഷേ ഈ പറയുന്നത് പുറത്തുനിന്നുള്ള ഒരു നിരീക്ഷകന്റെ ക്ലോക്കുമായി താരതമ്യം ചെയ്യുമ്പോഴാണ്. 

Share This Article
Print Friendly and PDF