കുപ്പിയുടെ തൊട്ടടുത്തുള്ള അന്തരീക്ഷത്തിലുള്ള നീരാവി കുപ്പിയിലെ വെള്ളത്തിന്റെ തണുപ്പുകൊണ്ട് ഘനീഭവിക്കുന്നതാണു തണുത്ത വെള്ളം നിറച്ച കുപ്പിയ്ക്ക് പുറത്തുള്ള വെള്ളത്തുള്ളികളായി കാണപ്പെടുന്നത്. നീരാവി വെള്ളമാകുന്ന ഈ പ്രവർത്തിയെ സാന്ദ്രീകരണം (condensation) എന്ന് പറയുന്നു.
സാന്ദ്രീകരണം നടക്കുന്ന താപനിലയെ ഡ്യൂ പോയന്റ് എന്ന് പറയുന്നു. തണുപ്പുള്ള രാത്രി കാലങ്ങളിൽ അന്തരീക്ഷം തനിയെ തണുത്ത് ഡ്യൂപോയന്റ് താപനില ആകുമ്പോഴാണു പുലർകാലത്ത് പുൽനാമ്പുകളിൽ കാണുന്ന വെള്ളത്തുള്ളികൾ ഉണ്ടാകുന്നത്.