സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും സൂര്യനെ അപേക്ഷിച്ച് വളരെ ചെറിയവയാണ്. എല്ലാ ഗ്രഹങ്ങളുടെ മാസും (ദ്രവ്യമാനം) ചേർത്താൽ സൂര്യന്റെ മാസിന്റെ 500 -ൽ ഒരു ഭാഗം പോലും വരില്ല. ഒരു ഗ്രഹത്തിന് സൂര്യന്റെ പത്തു ശതമാനമെങ്കിലും മാസ് ഉണ്ടായിരുന്നെങ്കിൽ അത് ഒരു നക്ഷത്രമാകുമായിരുന്നു. സൂര്യനും ഗ്രഹങ്ങളെ ല്ലാമുണ്ടായത് ഒരു ആദിമ സോളാർ നെബുലയിൽ നിന്നാണ്. ഗുരുത്വബലത്താൽ അതിന്റെ കേന്ദ്രഭാഗത്തേക്ക് ധാരാളം ദ്രവ്യം എത്തിച്ചേർന്നു. അങ്ങനെ നല്ല മാസ് ഉണ്ടായി. കൂടുതൽ മാസ് ഉള്ള വസ്തുക്കൾക്ക് ഗുരുത്വബലത്തിന്റെ സഹായത്താൽ വാതകങ്ങളെ പിടിച്ചു നിർത്താൻ സാധിക്കും. സൂര്യന്റെ മൊത്തം മാസിന്റെ 98 ശതമാനത്തിലധികവും ഹൈഡ്രജൻ ഹീലിയം എന്നീ വാതകങ്ങളാണ്. ഈ വാതകങ്ങളൊക്കെ കേന്ദ്ര ഭാഗത്ത്ചേ ഒരുമിച്ചു ചേർത്തതു വഴിയാണ് സൂര്യന് വലിയ മാസ് ഉണ്ടായത്.