അതിൽ സത്യത്തിന്റെ ഒരംശമുണ്ട്. അവർ ചന്ദ്രന്റെ മണ്ണിൽ ചെടി നടുകയല്ല ചെയ്തത്. അവരുടെ ചാങ്-4 പേടകത്തിലെ ഒരു ചെപ്പിൽ സൂക്ഷിച്ചിരുന്ന വിത്തുകളിൽ ചിലതു മുളച്ചു എന്നതാണ് സത്യം. 2019 - ലാണ് സംഭവം. അവരുടെ ലാൻഡറിൽ കടുക്, ഉരുളക്കിഴങ്ങ്, പരുത്തി തുടങ്ങിയ ഇനങ്ങളിൽ പെട്ട ചില ചെടികളുടെ വിത്തുകൾ അടങ്ങിയ ഒരു ചെറിയ ആവാസ വ്യവസ്ഥ (Lunar Micro Ecosystem) ഉണ്ടായിരുന്നു. അതിലെ ചില വിത്തുകൾ മുളച്ചു. അതിൽ പരുത്തിയുടെ കുരുവിൽ നിന്ന് രണ്ട് ഇലകളും പുറത്തു വന്നിരുന്നു. ആദ്യമായാണ് ചന്ദ്രനിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ അധികം താമസിയാതെ അവ നശിച്ചു പോയി. അവിടുത്തെ തണുപ്പു താങ്ങാൻ അവയ്ക്കു കഴിഞ്ഞില്ല എന്നതാണ് കാരണം. ഈ പഠനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അവർ പ്രസിദ്ധീകരിച്ചതായി കാണുന്നില്ല.
ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം
അനുബന്ധ വായനയ്ക്ക്