വെളിച്ചമെന്നാൽ എന്താണ്?

ബിൻസി കെ ചോദിക്കുന്നു

what-is-light

Category: ഫിസിക്സ്

Subject: Science

13-Aug-2020

565

ഉത്തരം


വെളിച്ചമെന്നത് ഒരു ഊർജരൂപമാണ്. വിദ്യുത്കാന്തികതരംഗങ്ങളിൽ 400 മുതൽ 700 വരെ നാനോമീറ്റർ വരെ തരംഗദൈർഘ്യമുള്ളവയെ മനുഷ്യർക്കു കാണാൻ കഴിയും. ഇതിനെയാണ് വെളിച്ചം എന്നു പറയുക. ഇതിനേക്കാൾ തരംഗദൈർഘ്യം കുറഞ്ഞവയാണ് അൾട്രാവയലറ്റും എക്സ്- റേയും. തരംഗദൈർഘ്യം കൂടിയവയിൽ ഇൻഫ്രാറെഡ്, മൈക്രോവേവ്, റേഡിയോവേവ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ചിത്രശലഭങ്ങളും തേനീച്ചകളുംപോലെയുള്ള ചില ജീവികൾക്ക് അൾട്രാവൈലറ്റിന്റെയും ഇൻഫ്രാറെഡിന്റെയും ചില ഭാഗങ്ങൾ കാണാൻ കഴിയും. 

Share This Article
Print Friendly and PDF