ശംഖ് കാതിൽ വയ്ക്കുമ്പോൾ കടലിന്റെ ആരവം കേൾക്കുന്നത് എന്തുകൊണ്ടാണ് ?

അനീഷ് ഗോപി

why-do-seashells-sound-like-the-ocean

Category: ഫിസിക്സ്

Subject: Science

28-Aug-2020

709

ഉത്തരം

ശബ്ദത്തിന്റെ പ്രധാന ഗുണമായി അനുനാദം എന്ന പ്രതിഭാസം മൂലമാണ് ഇങ്ങനെ കേൾക്കുന്നത്. ശംഖ് മാത്രമല്ല ഏതൊരു പാത്രവും;  ഒരു ടംബ്ലറോ, കുപ്പിയോ അങ്ങനെയെന്തും - കാതിൽ വച്ചാൽ ഇങ്ങനെ ശബ്ദം കേൾക്കാം. ഓരോ പാത്രവും ഓരോ ശബ്ദമാണ് കേൾപ്പിക്കുക.

വായുവിൽ സദാ പലവിധത്തിലുള്ള കമ്പനങ്ങളും നടക്കുന്നു. ഇതിൽ മിക്കതും സാധാരണ ഗതിയിൽ നാം കേൾക്കുന്നില്ല. അതിനു മാത്രം തീവത അത്തരം ശബ്ദങ്ങൾ ക്കില്ലാത്തതു കൊണ്ടാണ് നാം അവ കേൾക്കാത്തത്. എന്നാൽ ഒരു പാത്രം കാതിനടുത്തു വയ്ക്കുമ്പോൾ വായുവിലുള്ള ശബ്ദങ്ങളിൽ ചില ആവൃത്തിയിലുള്ളത് മാത്രമേ പ്രതിഫലി ക്കുകയുള്ളൂ. ഏത് ആവൃത്തി യിലുള്ളതാണ് പ്രതിഫലിക്കുക എന്നത് ആ പാത്രത്തിലുള്ള വായുവിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്കുന്നു. ഇങ്ങനെ പ്രതി ഫലിക്കുന്ന ശബ്ദവും അതിൽ പതിക്കുന്ന അതേ ആവൃത്തിയിലുള്ള ശബ്ദവും കൂടിച്ചേർന്ന് അനുനാദം ഉണ്ടാക്കുന്നതോടെ ശബ്ദത്തിന്റെ തീവ്രത മടങ്ങായി വർധിക്കുന്നു. അപ്പോൾ നമുക്ക് അത് കേൾക്കാൻ സാധിക്കുന്നു. കടലിരമ്പുന്നതു പോലെ തോന്നുന്നു എന്നു മാത്രം. പല പാത്രങ്ങളെടുത്ത് പരീക്ഷണം ഒന്നു ചെയ്തു നോക്കൂ. ഒരു പാത്രത്തിൽ തന്നെ കുറേശെ വെള്ളം ഒഴിച്ച് വായുവിന്റെ വ്യാപ്തം വ്യത്യാസപ്പെടുത്തിയും ചെയ്തു നോക്കു. ശബ്ദവ്യത്യാസം അനുഭവപ്പെടും.

Share This Article
Print Friendly and PDF