ഒരു വസ്തുവിനു തീ പിടിക്കണമെങ്കിൽ ജ്വലനാങ്കത്തിന് (ignition point)
തുല്യമായതോ അതിൽ കൂടുതലോ താപനിലയും ഓക്സിജനും ആവശ്യമാണല്ലോ. തീ
കത്തുന്നയിടത്തേക്കു വെള്ളം ഒഴിച്ചാൽ താപനില ആ വസ്തുവിന്റെ
ജ്വലനാങ്കത്തേക്കാൾ താഴാനിടയുണ്ട്. കൂടാതെ ജലത്തിന്റെ ഒരു ഭാഗം
ബാഷ്പീകരിച്ചു നീരാവിയായി തീ കത്തുന്ന ഭാഗത്തെ പൊതിയുന്നതിനാൽ ഓക്സിജന്റെ
ലഭ്യത വളരെ കുറയുകയും ചെയ്യും. ഇക്കാരണത്താലാണ് തീ കെട്ടുപോകുന്നത്.