എന്തുകൊണ്ടാണ് ഹൃദയത്തിന് കാൻസർ വരാതിരിക്കുന്നത്?


ഉത്തരം

ഹൃദയത്തിൽ കാൻസർ അത്യപൂർവമായേ കാണാറുള്ളൂ. കാരണം ലളിതമാണ്. കാൻസറിന്റെ പ്രധാന കാരണം കോശവിഭജന സമയത്തുണ്ടാവുന്ന മ്യൂട്ടേഷനുകളാണ്. ഹൃദയമെന്നാൽ പ്രധാനമായും പ്രത്യേക തരം പേശീകോശങ്ങളാൽ (cardiac myocytes) നിർമിതമാണ്. ഈ കോശങ്ങൾ വിഭജിക്കാൻ കഴിവില്ലാത്തവയാണ്. അതിനാൽ അവയിൽ നിന്ന് കാൻസർ ഉണ്ടാവില്ല.

ഹൃദയത്തിൽ അപൂർവ്വമായി ഉണ്ടാവുന്ന കാൻസറുകൾ മറ്റ് തരം കോശങ്ങളിൽ നിന്നുള്ളവയാണ്. ഉദാഹരണത്തിന് രക്തവാഹിനികളുടെ ഉള്ളിലെ കോശങ്ങൾ പെരുകിയുണ്ടാവുന്ന ആൻജിയോസാർക്കോമ (angiosarcoma). കാൻസർ അല്ലാത്ത മുഴയായ മിക്സോമയാണ്  (myxoma) ഹൃദയത്തിൽ അപൂർവ്വമെങ്കിലും താരതമ്യേന കൂടുതൽ കണ്ടു വരുന്ന ട്യൂമർ.




Share This Article
Print Friendly and PDF