പൂക്കള്‍ക്ക് സുന്ദരമായ രൂപവും മണവും എവിടെ നിന്നാണ് കിട്ടുന്നത്?


flower-shape-and-smell

Category: ജീവശാസ്ത്രം

Subject: Science

04-Sep-2020

1075

ഉത്തരം

പുഷ്പങ്ങളുടെ ആകൃതിയെ നിശ്ചയിക്കുന്നത് സസ്യത്തിന്റെ ജനിതകമായ പ്രത്യേകതകൾ ആണ് . സസ്യ വർഗ്ഗീകരണത്തിൽ പുഷ്പങ്ങളുടെ ഘടനക്കു വലിയ പ്രാധാന്യമുണ്ടല്ലോ. പൂക്കൾക്ക് മണം (സുഗന്ധമോ ദുർഗന്ധമോ ) നൽകുന്നത് അവയിൽ നിന്നും പുറത്തു വരുന്ന രാസ സംയുക്തങ്ങളുടെ പ്രത്യേകതകളാണ്. ഇവ അന്തരീക്ഷ ഊഷ്മാവിൽത്തന്നെ ബാഷ്പീകരിക്കുന്നവ ആയിരിക്കും .(ഈ സംയുക്തങ്ങൾ നമ്മുടെ നാസാരന്ധ്രങ്ങളിൽ പ്രവേശിക്കുമ്പോഴാണല്ലോ മണം  അനുഭവപ്പെടുന്നത് ).  റോസാപൂവിനു തനത് മണം  പ്രദാനം ചെയ്യുന്നത് പ്രധാനമായും  ബീറ്റാ - ഫിനൈൽ ഈതൈൽ ആൽക്കോഹോൾ  (β-phenylethyl alcohol), ട്രാൻസ് -ജെറാനിയോൾ (  trans-geraniol), ബീറ്റാ -സിട്രോനെല്ലോൾ ( β-citronellol) എന്നിവയാണ് . ഇവ കൂടാതെ അനേകം സംയുക്തങ്ങൾ റോസിൽ നിന്നും ബഹിർഗമിക്കുന്നുണ്ട് . ഇതെല്ലം നിയന്ത്രിക്കുന്നതും ജനിതകമായ ഘടകങ്ങളാണല്ലോ. മുല്ലപ്പൂവിൽ നിന്ന് നൂറിലേറെ സംയുക്തങ്ങളാണ് പുറത്തുവരുന്നത്. തനതു ഗന്ധത്തിനു കാരണമായ സംയുക്തത്തെ ജാസ്മോൺ ‌ (jasmone) എന്ന് വിളിക്കുന്നു. 

ഉത്തരം നൽകിയത് : ഡോ. മുഹമ്മദ് ഷാഫി
Share This Article
Print Friendly and PDF