ഡോ.ബാലകൃഷ്ണൻ ചെറൂപ്പ എഴുതുന്നു
മയിലുകളിൽ ആൺപക്ഷികളെയാണ് നാം പ്രത്യേകം ശ്രദ്ധിക്കുക. വലുപ്പവും അഴകും നൃത്ത രീതിയുമൊക്കെക്കൊണ്ട് അവ ആരെയും ആകർഷിക്കും. ഡാർവ്വിൻ ലൈംഗിക നിർധാരണത്തിന് (sexual selection ) ഉദാഹരണമായി കൊടുത്തത് മയിലുകളെയാണ്. പക്ഷികൾ ഡൈനോസോറുകളിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്നതിന് ധാരാളം ഫോസിൽ തെളിവുകളുണ്ട്. ശരീരത്തിൽ തൂവലുകളുള്ള നിരവധി ഡൈനോസോർ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഇവ പക്ഷികളെപ്പോലെ ഉഷ്ണരക്ത ജീവികളായിരിക്കാനും സാദ്ധ്യതയുണ്ട്. Caudipteryx ഇത്തരം ഒരു ഫോസിലാണ്. പക്ഷി വംശത്തിൽ ഇന്ന് പതിനായിരത്തോളം സ്പീഷിസുകളുണ്ട്. Pavo എന്ന ജീനസിലാണ് മയിൽ ഉൾപ്പെടുന്നത്. ഇതിൽ രണ്ട് സ്പീഷിസുകളുണ്ട്. ഇവ 30 ലക്ഷം വർഷങ്ങൾക്ക് മുമ്പ് വേർതിരിഞ്ഞതായി ജീനോം പഠനങ്ങളിൽ കണ്ടെത്തി. ഇന്നുള്ള പക്ഷികളിൽ ഫെസെന്റുകളുമായാണ് മയിലുകൾക്ക് കൂടുതൽ ബന്ധം. ഗാലിഫോർമിസ് എന്ന ഓർഡറിൽപെടുന്ന പക്ഷികളാണ് രണ്ടും. ഈ ഓർഡറിലെ പരിണാമം ചിത്രത്തിൽ കൊടുത്തത് നോക്കുക.
പക്ഷികളുടെ പരിണാമത്തെക്കുറിച്ച് ലൂക്കയിൽ വായിക്കാം