1908 ജൂൺ 30 ന് റഷ്യയിലെ തുംഗുസ്ക പ്രദേശത്ത് നടന്ന വൻ സ്ഫോടനത്തിന്റെ കാരണമെന്താണ്?

ജയ് സോമനാഥൻ

tunguska_event

Category: ഭൂശാസ്ത്രം

Subject: Science

31-Aug-2020

330

ഉത്തരം

Tunguska event- ഇതിനു കാരണം ഒരു ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതാണെന്നു കരുതുന്നു. ഏതാണ്ട് 40 മീറ്റർ വലിപ്പമുള്ള 10 കോടി കിലോഗ്രാം ഭാരമുള്ള ആ വസ്തു സെക്കൻഡിൽ 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയും ഘർഷണത്താൽ ഉണ്ടായ ചൂടിലും മർദത്തിലും വായുവിൽ വെച്ചു തന്നെ തകർന്നു പോവുകയും ചെയ്തു. 185 ഹിരോഷിമ ബോംബുകളുടെയത്ര ഊർജം പുറത്തുവന്ന ഈ സംഭവത്തിൽ വലിയൊരു സാവന്ന പ്രദേശം കത്തിപ്പോയി.

Share This Article
Print Friendly and PDF