വെള്ളം എങ്ങനെ ചുടാകുന്നു


-- Sathya. S


Answer

വെള്ളം ചൂടാകുന്നത് പ്രധാനമായും 3 വിധത്തിലാണ്. ചാലനം (conduction), സംവഹനം (convection), വികിരണം (radiation) എന്നിവയാണവ. കടലിലെയും കായലിലെയും തടാകങ്ങളിലെയും ഒക്കെ ജലം സൂര്യ പ്രകാശമുള്ള സമയത്ത് ചൂടാകുന്നത് വികിരണം വഴിയാണ്. ഒരു ലോഹപ്പാത്രത്തിൽ വെള്ളം ചൂടാക്കുമ്പോൾ തീ കൊണ്ട് ചൂടാകുന്ന പാത്രത്തിലെ ആറ്റങ്ങൾ കമ്പനം ചെയ്യുകയും അതുമായി സമ്പർക്കത്തിൽ വരുന്ന ജലതന്മാത്രകൾക്ക് ഊർജം പകരുകയും ചെയ്യും. ഇതാണ് ചാലനം. ചൂടുപിടിച്ച ജലം കുറഞ്ഞ സാന്ദ്രത (density) കൈവരിക്കുകയും ഉയരുകയും ചെയ്യും. അതു വഴി ഊർജം കൈമാറ്റം ചെയ്യപ്പെടുന്നതിനെ സംവഹനം എന്നു പറയുന്നു. 
ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക